മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച 38 പേ​രു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കി
Sunday, March 3, 2024 5:02 AM IST
കോ​​ട്ട​​യം: മ​​ദ്യ​​പി​​ച്ചു വാ​​ഹ​​ന​​മോ​​ടി​​ച്ച 38 പേ​​രു​​ടെ ഡ്രൈ​​വിം​​ഗ് ലൈ​​സ​​ന്‍​സ് മോ​​ട്ടോ​​ര്‍ വാ​​ഹ​​ന വ​​കു​​പ്പ് താ​​ത്ക​​ലി​​ക​​മാ​​യി റ​​ദ്ദ് ചെ​​യ്തു. അ​​പ​​ക​​ട​​ക​​ര​​മാ​​യി വാ​​ഹ​​ന​​മോ​​ടി​​ച്ച് അ​​പ​​ക​​ട​​മു​​ണ്ടാ​​ക്കി​​യ ഒ​​രാ​​ളു​​ടെ​​യും ട്രാ​​ഫി​​ക് നി​​യ​​മ​​ങ്ങ​​ള്‍ ലം​​ഘി​​ച്ചു വാ​​ഹ​​ന​​മോ​​ടി​​ച്ച ര​​ണ്ടു​പേ​​രു​​ടെ​​യും ലൈ​​സ​​ന്‍​സ് റ​​ദ്ദാ​​ക്കി. സി​​ഗ​​ര​​റ്റു വ​​ലി​​ച്ചു ബ​​സ് ഓ​​ടി​​ച്ച ക​​രി​​പ്പ​​മ​​റ്റം വീ​​ട്ടി​​ല്‍ വ​​ര്‍​ഗീ​​സ് ചാ​​ണ്ടി​​യു​​ടെ ലൈ​​സ​​ന്‍​സ് താ​​ത്കാ​​ലി​​ക​​മാ​​യി റ​​ദ്ദാ​​ക്കി​​യും കോ​​ട്ട​​യം ആ​​ര്‍​ടി​​ഒ ആ​​ര്‍. ര​​മ​​ണ​​ന്‍ ഉ​​ത്ത​​ര​​വി​​റ​​ക്കി.

വാ​​ഹ​​ന നി​​യ​​മ ലം​​ഘ​​നം ന​​ട​​ത്തു​​ന്ന​​വ​​ര്‍​ക്കെ​​തി​​രേ ക​​ര്‍​ശ​​ന ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​ന് ജി​​ല്ല​​യി​​ലെ ജോ​​യി​ന്‍റ് ആ​​ര്‍ടി​ഒ​​മാ​​ര്‍​ക്ക് നി​​ര്‍​ദ്ദേ​​ശം ന​​ല്‍​കി. വ്യാ​​പ​​ക​​മാ​​യി വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​ന്‍ നി​​ര്‍​ദേ​ശം ന​​ല്‍​കി​​യ​​താ​​യും ആ​​ര്‍ടി​​ഒ അ​​റി​​യി​​ച്ചു.