ഇത്തിത്താനം ക്ഷേത്രത്തില്‍ കൊടിയേറ്റ് 14ന്, ഗജമേള 22ന്
1416018
Friday, April 12, 2024 7:01 AM IST
ഇത്തിത്താനം: ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവം 14ന് കോടിയേറി 23ന് സമാപിക്കും.14ന് പുലര്‍ച്ചെ 4.30ന് വിഷുക്കണി ദര്‍ശനം, ഒമ്പതിനും 10.30നും മധ്യേ ക്ഷേത്രം തന്ത്രി സൂര്യ കാലടിമന സൂര്യന് സുബ്രഹ്മണ്യന് ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ്. വൈകുന്നേരം 5.30ന് സോപാന സംഗീതം. 6.45ന് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കും. 7.30ന് നൃത്തസന്ധ്യ, 8.30ന് നടന മോഹനം, 9.30ന് വയലിന് സോളോ. രാത്രി 10ന് തിരുവാതിര. 15ന് വൈകുന്നേരം 6.45ന് സംഗീത സദസ്, 8.15ന് നടനാമൃതം, 10ന് തിരുവാതിര.
16ന് വൈകുന്നേരം 6.45ന് സംഗീത സദസ്. 10ന് തിരുവാതിര, 11ന് ഇരട്ടത്തൂക്കം, നടയില്‍ തൂക്കം.17ന് വൈകുന്നേരം 6.45ന് ഭരതനാട്യക്കച്ചേരി, 8.30ന് കര്‍ണശപഥം, ഒമ്പതിന് കൈകൊട്ടിക്കളി,10ന് തിരുവാതിര,111ന് നടയില്‍ തൂക്കം. 18ന് വൈകുന്നേരം 6.45ന് കഥകളി. 19ന് വൈകുന്നേരം അഞ്ചിന് സേവ, 6.45ന് ബാലെ, ഇളങ്കാവിലമ്മ ചരിതം. 8.45ന് നാട്യോത്സവം, 10ന് തിരുവാതിര.
20ന് രാത്രി ഏഴിന് ഗാനമേള, 8.30ന് താലപ്പൊലി ഘോഷയാത്ര, 10.30ന് കളമെഴുത്തുംപാട്ടും, 9.30ന് സംഗീതാഞ്ജലി, 10.30ന് ഉത്സവബലി, ഒന്നിന് ഉത്സവബലി ദര്‍ശനം.1.30ന് അന്നദാനം, രാത്രി ഏഴിന് നൃത്ത നൃത്യങ്ങള്‍, 7.30ന് പടയണി, 10ന് കാവടി വിളക്ക്.
22ന് രാവിലെ 830ന് കാവടി പുറപ്പാട്,10ന് കാവടി അഭിഷേകം, കുംഭകുടം എഴുന്നള്ളിപ്പ്, 10.30ന് കുംഭ കുടം അഭിഷേകം, ഉച്ചക്ക് ഒന്നിന് ഗാനമേള, വൈകുന്നേരം നാലിന് ഗജമേള, രാത്രി 10ന് പുലവൃത്തം കളി. സെക്രട്ടറി അഡ്വ.ഡി. പ്രവീണ്‍ കുമാര്‍, കെ.കെ. ഉദയകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.