സ്ഥാനാര്‍ഥികളുടെ ചെലവ്: പരിശോധന തുടങ്ങി
1416067
Friday, April 12, 2024 10:49 PM IST
കോട്ടയം: കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണചെലവിന്റെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി. 11 വരെയുള്ള ചെലവുകണക്കാണ് ചെലവുനിരീക്ഷകന് വിനോദ്കുമാര്‍, തെരഞ്ഞെടുപ്പു ചെലവുനിരീക്ഷണവിഭാഗം നോഡല്‍ ഓഫീസര്‍ എസ്.ആര്. അനില്‍കുമാര്‍, അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ എം. ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റ് വിപഞ്ചിക കോണ്‍ഫറന്‍സ് ഹാളില്‍ പരിശോധിച്ചത്.
മതിയായ ചെലവുരേഖകള് ഹാജരാക്കാത്തതിന് സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി. ചന്ദ്രബോസിന് നോട്ടീസ് നല്കി. തെരഞ്ഞെടുപ്പു നിരീക്ഷണവിഭാഗം ഓരോ സ്ഥാനാര്‍ഥിയുടെയും തെരഞ്ഞെടുപ്പ് ചെലവ് ദിവസവും കണക്കാക്കുന്നുണ്ട്. ഇതനുസരിച്ചു ഷാഡോ ഒബ്സര്‍വേഷന്‍ രജിസ്റ്റര്‍(എസ്ഒആര്) സൂക്ഷിക്കുന്നു. സ്ഥാനാര്‍ഥികളും ചെലവുരജിസ്റ്റര്‍ പരിപാലിക്കുന്നുണ്ട്.
ബന്ധപ്പെട്ട രേഖകളും രജിസ്റ്ററുകളും പരിശോധിച്ചാണ് ചെലവു നിര്‍ണയിക്കുന്നത്. 95 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ഥിക്കു തെരഞ്ഞടുപ്പിനായി പരമാവധി ചെലവഴിക്കാവുന്നത്. രണ്ടാം ഘട്ട പരിശോധന 18നും മൂന്നാം ഘട്ടം 23നും നടക്കും.
11 വരെയുള്ള സ്ഥാനാര്‍ഥികളുടെ ചെലവ് കണക്ക് ചുവടെ(ഷാഡോ ഒബ്സര്‍വേഷന്‍ രജിസ്റ്റര്‍ പ്രകാരമുള്ള ചെലവ്, സ്ഥാനാര്‍ഥി സമര്‍പ്പിച്ച ചെലവ് എന്ന ക്രമത്തില്‍)
തോമസ് ചാഴികാടന്- കേരള കോണ്‍ഗ്രസ് (എം)- 18,01,060, 18,01,711
വിജു ചെറിയാന്- ബഹുജന്‍ സമാജ് പാര്‍ട്ടി- ആന-25,711.20, 52,600
വി.പി. കൊച്ചുമോന്-സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്)- 77,416, 85,500
തുഷാര്‍ വെള്ളാപ്പള്ളി- ഭാരത് ധര്‍മ്മ ജന സേന- 9,10,075, 9,10,075
പി.ഒ. പീറ്റര്‍- സമാജ്വാദി ജനപരിഷത്ത്-25,000, 45,540
അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്- കേരള കോണ്‍ഗ്രസ്-9,72,823, 9,74,250
ചന്ദ്രബോസ് പി.- സ്വതന്ത്രന് -25,000, രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല
ജോമോന് ജോസഫ് സ്രാമ്പിക്കല്‍ എ.പി.ജെ. ജുമാന് വി.എസ്.- 25,000, 25,343
ജോസിന് കെ. ജോസഫ്- സ്വതന്ത്രന്-25,000, 25,635
മാന്‍ഹൗസ് മന്മഥന്-സ്വതന്ത്രന്-12,500, 12,750
സന്തോഷ് പുളിക്കല്‍-സ്വതന്ത്രന്- 26,350, 59,180
സുനില്‍ ആലഞ്ചേരില്‍-സ്വതന്ത്രന്- 25,000, 27,465
എം.എം. സ്കറിയ-സ്വതന്ത്രന്- 25,000, 34,300
റോബി മറ്റപ്പള്ളി-സ്വതന്ത്രന്-25,000, 37,160