ഇത്തിത്താനം ഗജമേള ഇന്ന്
1418124
Monday, April 22, 2024 6:33 AM IST
ചങ്ങനാശേരി: ദക്ഷിണ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഗജമേള ഇന്ന് ഇത്തിത്താനം ഇളങ്കാവ് ദേവീ ക്ഷേത്രത്തില്‍ നടക്കും.
കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ളതും ലക്ഷണമൊത്തതുമായ ഇരുപതിൽപരം ഗജവീരന്മാര് അണിനിരക്കുന്ന ഗജമേള വൈകുന്നേരം നാലിനാണ് നടക്കുന്നത്.
രാവിലെ 7.30ന് ശ്രീബലി, കാഴ്ച ശ്രീബലി, നാദസ്വരം വൈക്കം ഷാജി, 8 30ന് കാവടി പുറപ്പാട്, പത്തിന് കാവടി അഭിഷേകം കുംഭകുടം എഴുന്നള്ളിപ്പ്, 12ന് മഹാപ്രസാദമൂട്ട്,
ഒന്നിന് ഗാനമേള, നാലിന് ഗജമേള, അഞ്ചിന് കാഴ്ചശ്രീവലി തിരുമുമ്പില്‍ വേല കുളത്തില്‍ വേല, ആറിന് സേവാ ദീപാരാധന- പഞ്ചാരിമേളം കല്ലൂര്‍ ഉണ്ണികൃഷ്ണന് മാരാരും സംഘവും. പത്തിന് പുലവൃത്തം കളി, 11ന് പള്ളിവേട്ട, കളം എഴുത്തും പാട്ടും എതിരേല്‍പ്പ്.