ആനക്കമ്പക്കാര്‍ക്ക് ആവേശപ്പൂരമായി ഇത്തിത്താനം ഗജമേള
1418250
Tuesday, April 23, 2024 6:22 AM IST
ചങ്ങനാശേരി: ആനക്കമ്പക്കാര്‍ക്ക് ആവേശപൂരമായി ഇത്തിത്താനം ഗജമേള. ഇത്തിത്താനം ക്ഷേത്രാങ്കണത്തില്‍ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് ആനപ്രേമികളെ സാക്ഷിയാക്കിയാണ് മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ഗജരാജസംഗമം അരങ്ങേറിയത്. 15ഗജവീരന്മാര് അണിനിരന്നു.
തൃക്കടവൂര്‍ ശിവരാജു കാഴ്ചശ്രീബലിയില്‍ ഇളങ്കാവിലമ്മയുടെ തിടമ്പേറ്റി. കാഴ്ചശ്രീബലിയില്‍ ഇടത്തേക്കൂട്ടായി പാമ്പാടി രാജനും വലത്തേക്കൂട്ടായി പുതുപ്പള്ളി കേശവനും അകമ്പടി സേവിച്ചു. ഗജരാജരത്നം പട്ടം പാമ്പാടി രാജന് സ്വന്തമാക്കി. കല്ലൂര്‍ ഉണ്ണിക്കൃഷ്ണമാരാരുടെ നേതൃത്വത്തില്‍ പാഞ്ചാരിമേളം ക്ഷേത്രാങ്കളത്തില്‍ തിങ്ങിനിറഞ്ഞവര്‍ക്ക് ആവേശമായി.
തൃക്കടവൂര്‍ ശിവരാജു, പാമ്പാടി രാജന്, പുതുപ്പള്ളി കേശവന്, ഗുരുവായൂര്‍ സിദ്ധാര്ഥന്, ഗുരുവായൂര്‍ രാജശേഖരന്, പുതുപ്പള്ളി സാധു, വട്ടമന്കാവ് മണികണ്ഠന്, ചുരൂര്‍മഠം രാജശേഖരന്, മൗട്ടത്ത് രാജേന്ദ്രന്, പരിമണം വിഷ്ണു, വേണാട്ടുമറ്റം ഗോപാലന്‍കുട്ടി, വേണാട്ടുമറ്റം ശ്രീകുമാര്‍, അക്കാവിള വിഷ്ണുനാരായണന്‍, ഓതറ ശ്രീപാര്‍വതി, കുമാരനല്ലൂര്‍ പുഷ്പ തുടങ്ങിയ ആനകള്‍ സംഗമത്തില്‍ അണിനിരന്നു.