ഭക്ഷ്യസാധനങ്ങളുടെ വിലറിക്കാര്ഡ് കയറ്റത്തില്‍
1424698
Friday, May 24, 2024 11:50 PM IST
കോട്ടയം: ഭക്ഷ്യസാധനങ്ങള്‍ക്ക് സംസ്ഥാനത്ത് ഇത്രയേറെ വിലക്കയറ്റമുണ്ടായ കാലമില്ല. സാധാരണക്കാരുടെ ജീവിതം മുന്നോട്ടു പോകില്ലെന്ന നിലയിലാണ് വിലക്കയറ്റം. വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം ഇത്ര പരാജയപ്പെട്ട കാലവുമില്ല. പ്രതികൂലസാഹചര്യങ്ങളാല് വില അനിയന്ത്രിതമായി ഉയരുകയാണ്. ജൂണ്‍ 10ന് ട്രോളിംഗ് തുടങ്ങുമ്പോള്‍ മീന്‍വില ഇനിയും ഉയരും. മഴക്കെടുതിയില്‍ പച്ചക്കറിക്കും വില കയറും. പയര്‍, പാവയ്ക്ക, ബീന്‍സ് എന്നിവ വിലയില്‍ റിക്കാര്‍ഡ് കുറിച്ചതിനാല്‍ വ്യാപാരികള്‍ സ്റ്റോക്ക് ചെയ്യുന്നില്ല. കിലോയ്ക്ക് 200 രൂപയില്‍ കുറവുള്ള മത്സ്യങ്ങളൊന്നും മാര്‍ക്കറ്റിലില്ല.
ഇറച്ചിവില തോന്നുംപടി വ്യാപാരികള്‍ ഉയര്‍ത്തുകയാണ്. ഓരോ ജില്ലയിലും ഓരോ പ്രദേശത്തും ഓരോ വില. വില ഏകീകരിക്കേണ്ട തദ്ദേശസ്ഥാപനങ്ങളുടെ പിടിപ്പുകേടാണ് ഇതിനു പിന്നിലെന്നാണ് ആരോ പണം. ജില്ലാ പഞ്ചായത്തിനും ഭരണകൂടത്തിനും അനക്കമില്ല. വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം അപ്പാടെ പരാജയപ്പെട്ടിരിക്കുന്നു.
സപ്ലൈകോ കടകളില്‍ അവശ്യസാധനങ്ങളൊന്നും സ്റ്റോക്കില്ല. ഇലക്ഷന് കഴിഞ്ഞതോടെ കെ അരിയും ഭാരത് അരിയും നാടുനീങ്ങി. പൊതുവിപണിയില്‍ അരി വില 50നു മുകളിലാണ്. ഭക്ഷണശാലകളില്‍ വിഭവങ്ങള്‍ക്കെല്ലാം നിരക്ക് കൂടുന്ന സാഹചര്യമെത്തി.