സംഘാടക സമതി രൂപീകരിച്ചു
1425149
Sunday, May 26, 2024 9:41 PM IST
കാഞ്ഞിരപ്പള്ളി: ജൂലൈ 17, 18 തീയതികളിലായി കാഞ്ഞിരപ്പള്ളിയില്‍ നടത്തപ്പെടുന്ന ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍സ് ജില്ലാസമ്മേളന വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. സിപിഐ കോട്ടയം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മോഹന്‍ ചേന്ദകുളം യോഗം ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എ.ഡി. അജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എന്‍. ജയപ്രകാശ്, സിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി എം.എ. ഷാജി , ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആര്. രാജീവ് കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എന്‍. അനില്‍, എസ്. കൃഷ്ണകുമാരി, ജോയിന്റ് കൗൺസിൽ മേഖല സെക്രട്ടറി സുജിത്ത് സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഒ.പി.എ. സലാം, മോഹന്‍ ചേന്ദകുളം - സംഘാടകസമതി രക്ഷാതികാരികൾ, എം.എ. ഷാജി - ചെയര്മാൻ, പ്രജിത്ത്, ബിജുമുളകുപാടം, സുജിത്ത് സുരേന്ദ്രന് - വൈസ് ചെയര്മാന്മാർ, ഇ.എ. നീയാസ് - ജനറല്‍ കണ്‍വീനർ, കണ്ണന് എസ്. പിള്ള - ട്രഷറര്‍, കെ. ബാലചന്ദ്രന്, സിജോ പ്ലാന്തോട്ടം, ഫസല്‍ മാടത്താനി, പ്രസാദ്, ഉണ്ണികൃഷ്ണന് നായര്‍, സിജി എബ്രഹാം, ഷെണോയി ഇ.ജെ., വാസന്തി എം.പി. - വിവിധ കമ്മറ്റി ചെയര്മാന്മാർ, കണ്‍വീനര്‍മാരായി ഷൈന്‍ ജെ., അന്‍ഷാദ് ഇ.എ., സുനിത എസ്., അശോക് കുമാര്‍, സജയന് വി., ശ്രീനാഥ് എം., ശിവാനന്ദന് എന്നിവര്‍ ഉള്‍പ്പടെ 101 അംഗ സംഘാടക സമതിയെ യോഗം തെരഞ്ഞെടുത്തു.