പക്ഷിപ്പനി; വേരുവള്ളിയിൽ വളർത്തുപക്ഷികളെ കള്ളിംഗ് ചെയ്യും
1436655
Wednesday, July 17, 2024 2:16 AM IST
വെച്ചൂർ: വെച്ചൂർ പഞ്ചായത്തിലെ വേരുവള്ളിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഒരു കിലോമീറ്റർ പരിധിയിലുള്ള വളർത്തുപക്ഷികളെ ഇന്ന് കള്ളിംഗിനു വിധേയമാക്കും. കോഴി ഫാം നടത്തുന്ന വേരുവള്ളി രഘുവിന്റെ ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ഈ ഫാമിലേയും സമീപത്തെ മറ്റൊരു ഫാമിലേയുമായി 2000 ത്തോളം കോഴികളെയും പ്രദേശത്തെ നൂറോളം വീടുകളിലെ താറാവുകളും കോഴികളുമായി 500ഓളം വളർത്തു പക്ഷികളെയുമാണ് കൊന്നൊടുക്കുന്നത്.