ഉമ്മന്‍ ചാണ്ടി ഒന്നാം ചരമവാർഷികവും ജീവകാരുണ്യ ദിനാചരണവും
1436668
Wednesday, July 17, 2024 2:16 AM IST
അയര്‍ക്കുന്നം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അയര്‍ക്കുന്നം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇന്നു രാവിലെ എട്ടു മുതല്‍ ജംഗ്ഷനില്‍ ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും, അനുസ്മരണ സമ്മേളനവും, ജീവകാരുണ്യ ദിനാചരണവും സംഘടിപ്പിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും, രക്തദാനവും, രക്തഗ്രൂപ്പു നിര്‍ണയ ക്യാമ്പും, അയര്‍ക്കുന്നം ഗവ. ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തില്‍ പ്രതിരോധ മരുന്നുകളുടെ വിതരണവും നടത്തും.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ. തോമസ് കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് അജിത് കുന്നപ്പള്ളി അധ്യക്ഷത വഹിക്കും. സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. ആന്റണി കിഴക്കേവീട്ടില്‍, സീന ബിജു നാരായണന്, ടോണി വര്ക്കിച്ചന്, ജയിംസ് പുതുമന, ഷൈലജ റെജി, ജെയിംസ് കുന്നപ്പള്ളി, ജോയി കൊറ്റത്തില്‍, ജോസഫ് ചാമക്കാല, കെ.കെ. ജോസഫ്, ജിജി നാകമാറ്റം, ജോയ്സി കുന്നത്തേട്ട്, ജെയിന് വര്‍ഗീസ്, പത്മനാഭന് ഇന്ദിവരം, പി.ടി. രവിക്കുട്ടന്, സിബി താളിക്കല്ല്, ജെ.സി. തറയില്‍, ബിനോയ് നീറിക്കാട്, സെബാസ്റ്റ്യന്‍ പാലേലി, മനു കോണിക്കല്‍, ടി.പി. ബേബി, വി.എസ്. അശോക് കുമാര്‍, വി.ടി. ഡൊമിനിക് തുടങ്ങിയവര്‍ പ്രസംഗിക്കും.