മേലുകാവുമറ്റം പള്ളി ശതാബ്ദി: സംഘടനാസംഗമം നടത്തി
1438258
Monday, July 22, 2024 10:58 PM IST
മേലുകാവുമറ്റം: കുടുംബവും ഇടവകയും ദൈവാനുഭവത്തിന്റെ സാക്ഷ്യവേദികളാണെന്ന് റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ. മേലുകാവുമറ്റം സെന്റ് തോമസ് പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സംഘടനാ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികാരി റവ.ഡോ. ജോർജ് കാരാംവേലിൽ അധ്യക്ഷത വഹിച്ചു.
എകെസിസി, എസ്എഫ്ഒ, പിതൃവേദി, വിൻസെന്റ് ഡി പോൾ, ലിജിയൻ ഓഫ് മേരി എന്നീ സംഘടനകളുടെ രൂപത ഭാരവാഹികളും ഫാ. ജോസഫ് കോനൂക്കുന്നേലും പ്രസംഗിച്ചു. സംഘടനാ പ്രതിനിധികളുടെ കാഴ്ചപ്രദക്ഷിണത്തോടെയാണു ശുശ്രൂഷകൾ ആരംഭിച്ചത്. പിതൃവേദി രൂപത ഡയറക്ടർ ഫാ. നിക്സ് നരിതൂക്കിൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകി.