എ ​ഗ്രേ​ഡ് തി​ള​ക്ക​ത്തി​ൽ ത​ല​യോ​ല​പ​റ​മ്പ് ഡി​ബി കോ​ള​ജ്
Tuesday, August 13, 2024 7:03 AM IST
ത​ല​യോ​ല​പ്പ​റ​മ്പ്: ദേ​വ​സ്വം ബോ​ര്‍ഡ് കോ​ള​ജി​ന് പ്ര​വ​ര്‍ത്ത​ന മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നാ​ഷ​ണ​ല്‍ അ​സ​സ്‌​മെ​ന്‍റ് ആ​ൻ​ഡ് അ​ക്രെ​ഡി​റ്റേ​ഷ​ന്‍ കൗ​ണ്‍സി​ലി​ന്‍റെ (നാ​ക്) എ ​ഗ്രേ​ഡ് പ​ദ​വി ല​ഭി​ച്ചു. കോ​ള​ജി​ലെ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍ഷ​ത്തെ പാ​ഠ്യ-​പാ​ഠ്യേ​ത​ര പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലെ മി​ക​വി​ന് ഉ​യ​ര്‍ന്ന സ്‌​കോ​റാ​യ 3.18 നേ​ടി​യാ​ണ് നാ​ക്കി​ന്‍റെ റീ ​അ​ക്ര​ഡി​റ്റേ​ഷ​നി​ല്‍ എ ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. 2017ലെ ​ര​ണ്ടാം സൈ​ക്കി​ളി​ല്‍ ബി ​പ്ല​സ് ഗ്രേ​ഡ് നേ​ടി​യി​രു​ന്നു.

ഇ​ക്കു​റി എ ​ഗ്രേ​ഡി​ലേ​ക്ക് ഉ​യ​ര്‍ന്ന​തോ​ടെ അ​ടു​ത്ത അ​ഞ്ചു വ​ര്‍ഷ​ത്തേ​ക്ക് യു​ജി​സി​യു​ടെ​യും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ളു​ടെ​യും കൂ​ടു​ത​ല്‍ ഗ്രാ​ന്‍റു​ക​ളും പ​ദ്ധ​തി​ക​ളും കോ​ള​ജി​ന് ല​ഭി​ക്കും.


ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വ​ച്ച​തി​നാ​ണ് എ ​ഗ്രേ​ഡ് ല​ഭി​ച്ച​തെ​ന്ന് പ്രി​ന്‍സി​പ്പ​ൽ ഡോ. ​ആ​ര്‍. അ​നി​ത പ​റ​ഞ്ഞു.

തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡി​ന്‍റെ ഉ​ട​സ്ഥ​ത​യി​ല്‍ 1965ലാ​ണ് ഡി​ബി കോ​ള​ജ് സ്ഥാ​പി​ത​മാ​യ​ത്. പാ​ഠ്യ, പാ​ഠ്യേ​ത​ര മേ​ഖ​ല​ക​ളി​ല്‍ മി​ക​വാ​ര്‍ന്ന നേ​ട്ട​ങ്ങ​ളാ​ണ് വ​ര്‍ഷ​ങ്ങ​ളാ​യി കോ​ള​ജ് കൈ​വ​രി​ക്കു​ന്ന​ത്.

ഒ​ന്പ​ത് ഡി​പ്പാ​ര്‍ട്ടു​മെ​ന്‍റു​ക​ളി​ലാ​യി ഒ​ന്പ​ത് ബി​രു​ദ കോ​ഴ്‌​സു​ക​ളും നാ​ല് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളും ഒ​രു ഇ​ന്‍റ​ഗ്രേ​റ്റ​ഡ് കോ​ഴ്‌​സും മൂ​ന്ന് ഗ​വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ളും പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്.