വെച്ചൂര്‍: വെച്ചൂർ പഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തകർച്ചാ ഭീഷണിയിലായ മങ്ങാട്ട്- ഈട്ടുംപുറം പാലം പുനർനിർമിക്കുന്നു. പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് പുനർനിർമിക്കുന്ന പാലത്തിന്റെ നിര്‍മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ബിന്‍സി ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എൻ. സഞ്ജയൻ, സോജി ജോര്‍ജ്, പി.കെ. മണിലാല്‍, ആന്‍സി തങ്കച്ചൻ, സ്വപ്ന മനോജ്, ഗീത സോമന് എന്നിവര്‍ പങ്കെടുത്തു.