ക​ഞ്ചാ​വ് കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് പി​ടി​യി​ൽ
Sunday, September 8, 2024 2:33 AM IST
മു​ണ്ട​ക്ക​യം: ക​ഞ്ചാ​വ് കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​രു​മേ​ലി പ​ടി​ഞ്ഞാ​റേ​ക്ക​ര ജി​തി​നെ (കൊ​ച്ചു​ണ്ണി-24)​യാ​ണ് മു​ണ്ട​ക്ക​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ മു​ണ്ട​ക്ക​യ​ത്ത് വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന 1.050 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ളെ ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും മു​ണ്ട​ക്ക​യം പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ​ക്ക് ഒ​ഡീ​ഷ​യി​ൽ​നി​ന്നാ​ണ് വി​ൽ​പ്പ​ന​യ്ക്കാ​യി എ​റ​ണാ​കു​ള​ത്ത് ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തു​ക​യും അ​തി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രാ​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു.


തു​ട​ർ​ന്നാ​ണ് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​തി​ലെ പ്ര​ധാ​നി​യാ​യ ജി​തി​നെ പി​ടി​കൂ​ടു​ന്ന​ത്. ജി​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​ഡീ​ഷ​യി​ൽ​നി​ന്നു ക​ഞ്ചാ​വ് ബം​ഗ​ളൂ​രു വ​ഴി എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ചി​രു​ന്ന​ത്. ഇ​യാ​ൾ​ക്ക് മു​ണ്ട​ക്ക​യം, വാ​ഗ​മ​ൺ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.