പൊൻകുന്നം: ഓണവിപണി ലക്ഷ്യംവച്ച് ചിറക്കടവ് പഞ്ചായത്ത് എട്ടാം വാർഡിൽ ശ്രീലക്ഷ്മി കുടുംബശ്രീ നടത്തിയ ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, എം.ജി. വിനോദ്, കെ.ജി. രാജേഷ്, ടി.ആർ. സ്വപ്ന എന്നിവർ പങ്കെടുത്തു.