ചങ്ങനാശേരി: ചങ്ങനാശേരി മുനിസിപ്പാലിറ്റിയില്‍ മാതൃകാപരമായി തുടങ്ങിയ അദാലത്തുകള്‍ തുടരണമെന്നും പെൻഡിംഗ് ഫയലുകളില്‍ തീര്‍പ്പു കല്പിക്കണമെന്നും ലെന്‍സ്ഫെഡ് ചങ്ങനാശേരി മുനിസിപ്പല്‍ യൂണിറ്റ് നേതൃത്വ സമ്മേളനം ആവശ്യപ്പെട്ടു.
ലെന്‍സ്ഫെഡ് യൂണിറ്റ് കണ്വന്ഷന് മുപ്പതിന് നടത്താന്‍ യോഗം തീരുമാനിച്ചു. റോയി ജോസഫ് അധ്യക്ഷത വഹിച്ചു. ചെറിയാന് നെല്ലുവേലി, മാര്ട്ടിന് വള്ളപ്പുര, പോള്‍ ആന്റണി, നാരായണശര്‍മ, ശരത് കുമാര്‍, ജാക്സണ് സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.