തെ​​രു​​വുവി​​ള​​ക്കു​​ക​​ൾ പ്ര​​കാ​​ശി​​ച്ചു
Saturday, September 14, 2024 6:50 AM IST
കൂ​​രോ​​പ്പ​​ട: കൂ​​രോ​​പ്പ​​ട പ​​ഞ്ചാ​​യ​​ത്തി​​ലെ ഏ​​ഴാം വാ​​ർ​​ഡി​​ൽ തെ​​രു​​വു​​വി​​ള​​ക്കു​​ക​​ൾ ഇ​​ല്ലാ​​തി​​രു​​ന്ന റോ​​ഡു​​ക​​ളി​​ൽ തെ​​രു​​വു​​വി​​ള​​ക്കു​​ക​​ൾ സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ൽ​​നി​​ന്നും ഫ​​ണ്ട് അ​​നു​​വ​​ദി​​ച്ച ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം രാ​​ധാ വി. ​​നാ​​യ​​ർ​​ക്ക് നാ​​ട്ടു​​കാ​​ർ ന​​ന്ദി രേ​​ഖ​​പ്പെ​​ടു​​ത്തി.

ഏ​​ഴാം വാ​​ർ​​ഡി​​ലെ ഉ​​റു​​മ്പി​​ൽ​​പ്പ​​ടി-​​അ​​മ്പ​​ല​​പ്പ​​ടി റോ​​ഡ്, കാ​​വ​​നാ​​ട്-​​കൊ​​ച്ചു​​പ​​റ​​മ്പ് -മാ​​ട​​പ്പാ​​ട് റോ​​ഡ്, ഇ​​ട​​യ്ക്കാ​​ട്ടു​​കു​​ന്ന്-​​പ്ലാ​​ക്ക​​ൽ റോ​​ഡ്, അ​​മ്പ​​ല​​പ്പ​​ടി - കീ​​ച്ചേ​​രി​​ൽ​​പ്പ​​ടി റോ​​ഡ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് തെ​​രു​​വ് വി​​ള​​ക്കു​​ക​​ൾ സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് പു​​തി​​യ​​താ​​യി കേ​​ബി​​ൾ വ​​ലി​​ച്ച​​ത്. 1.75 ല​​ക്ഷം രൂ​​പ ഇ​​തി​​നാ​​യി വാ​​ർ​​ഡി​​ലേ​​ക്ക് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ൽ​​നി​​ന്ന് അ​​നു​​വ​​ദി​​ച്ചി​​രു​​ന്നു.


ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം രാ​​ധാ. വി ​​നാ​​യ​​ർ പ്ര​​ത്യേ​​ക താ​​ല്പ​​ര്യ​​മെ​​ടു​​ത്താ​​ണ് ഫ​​ണ്ട് അ​​നു​​വ​​ദി​​ച്ച​​തെ​​ന്ന് പ​​ഞ്ചാ​​യ​​ത്തം​​ഗം അ​​നി​​ൽ കൂ​​രോ​​പ്പ​​ട പ​​റ​​ഞ്ഞു. തെ​​രു​​വു​​വി​​ള​​ക്കു​​ക​​ൾ സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് സ​​മീ​​പ വാ​​സി​​ക​​ളും നാ​​ട്ടു​​കാ​​രും നി​​ര​​വ​​ധി പ​​രാ​​തി​​ക​​ൾ ന​​ൽ​​കി​​യി​​രു​​ന്നു. ഗ്രാ​​മ​​സ​​ഭ​​യി​​ലും ആ​​വ​​ശ്യ​​മു​​യ​​ർ​​ന്നി​​രു​​ന്നു. തെ​​രു​​വു​​വി​​ള​​ക്കു​​ക​​ൾ ഇ​​ന്ന​​ലെ മു​​ത​​ൽ പ്ര​​കാ​​ശി​​ച്ച​​തോ​​ടെ ഓ​​ണ​​ത്തെ വ​​ര​​വേ​​ൽ​​ക്കാ​​നൊ​​രു​​ങ്ങു​​ന്ന നാ​​ട്ടു​​കാ​​ർ ആ​​ഹ്ലാ​​ദ​​ത്തി​​ലാ​​ണ്.