മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍
1458397
Wednesday, October 2, 2024 7:19 AM IST
ചങ്ങനാശേരി: വില്പനയ്ക്കായി കൊണ്ടുവന്ന നിരോധിത മയക്കുമരുന്നുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുന്ന മരങ്ങാട്ട് ഷാരോണ്‍ ഫിലിപ്പി (23)നെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ചങ്ങനാശേരി കുരിശുംമൂട് ഭാഗത്ത് മയക്കുമരുന്ന് വില്പന നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ചങ്ങനാശേരി പോലീസ് നടത്തിയ പരിശോധനയിലാണ് നിരോധിത മയക്കുമരുന്നുമായി ഇയാളെ പിടികൂടിയത്.
പരിശോധനയില്‍ ഇയാളില്‍നിന്നും 12ഗ്രാം നിരോധിത മയക്കുമരുന്നായ മെത്താംഫെറ്റമിന്‍ പാലീസ് കണ്ടെടുക്കുകയും ചെയ്തു. സുഹൃത്തിന്റെ പക്കല്‍നിന്നു വാഹനം ഉപയോഗത്തിനായി വാങ്ങി ഇതില്‍ കറങ്ങി നടന്നായിരുന്നു ഇയാള്‍ മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്.
ചങ്ങനാശേരി ഡിവൈഎസ് പി എ.കെ. വിശ്വനാഥന്, ചങ്ങനാശേരി എസ്എച്ച്ഒ വിനോദ് കുമാര്‍ ബി, എസ്ഐ മാരായ ഷാബുമോന് ജോസഫ്, സന്ദീപ്, എഎസ്.ഐ മാരായ രതീഷ്, രഞ്ജീവ്ദാസ്, സുനില്‍ പി.ജെ, സിപിഒമാരായ ഷജിന്‍, ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്ക് ചങ്ങനാശേരി, ചേര്‍ത്തല എന്നീ സ്റ്റേഷനുകളില്‍ കഞ്ചാവ് കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.