കൊ​ച്ചി: മീ​നു​ക​ളെ കു​റി​ച്ചു​ള്ള അ​റി​വു​ക​ൾ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​നം (സി​എം​എ​ഫ്ആ​ർ​ഐ) കൊ​ച്ചി​യി​ൽ ഫി​ഷ് വാ​ക് സം​ഘ​ടി​പ്പി​ക്കു​ന്നു. മ​ത്സ്യ-​സ​മു​ദ്ര ജൈ​വ​വൈ​വി​ധ്യ പ്ര​ത്യേ​ക​ത​ക​ൾ പൊ​ത​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. പ​ക്ഷി നി​രീ​ക്ഷ​ണ​ത്തി​ന് സ​മാ​ന​മാ​യി, മ​ത്സ്യ​പ്രേ​മി​ക​ൾ​ക്ക് ക​ട​ൽ​ജീ​വ​ജാ​ല​ങ്ങ​ളെ കൂ​ടു​ത​ലാ​യി അ​ടു​ത്ത​റി​യാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് ഫി​ഷ് വാ​ക്.

വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഫി​ഷ് വാ​കി​ന്‍റെ ആ​ദ്യ​പ​രി​പാ​ടി 19ന് ​ന​ട​ക്കും. തു​ട​ർ​ന്നു​ള്ള​വ 26, ന​വം​ബ​ർ 16, 23 തീ​യ​തി​ക​ളി​ലാ​യും ന​ട​ക്കും. സി​എം​എ​ഫ്ആ​ർ​ഐ​യി​ലെ ശാ​സ്ത്ര​ജ്ഞ​ർ​ക്കും ഗ​വേ​ഷ​ക​ർ​ക്കു​മൊ​പ്പം ഫി​ഷിം​ഗ് ഹാ​ർ​ബ​റു​ക​ൾ, ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റു​ക​ൾ എ​ന്നി​വ സ​ന്ദ​ർ​ശി​ച്ച് ക​ട​ലി​ൽ നി​ന്നു പി​ടി​ക്കു​ന്ന മീ​നു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. മീ​നു​ക​ളെ കു​റി​ച്ചു​ള്ള ശാ​സ്ത്രീ​യ​മാ​യ വി​വ​ര​ങ്ങ​ൾ ഫി​ഷ് വാ​കി​നെ​ത്തു​ന്ന​വ​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തും.

ക​ട​ൽ​ജൈ​വ​വൈ​വി​ധ്യ​ത്തി​ൽ ത​ല്പ​ര​രാ​യ​വ​രെ​യാ​ണ് ഫി​ഷ് വാ​ക്കി​ൽ പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന​ത്. സ്‌​കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റൈ​ൻ​ബ​യോ​ള​ജി​യി​ൽ താ​ല്പ​ര്യ​മു​ള്ള പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ​ങ്കെ​ടു​ക്കാം. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. പേ​ര്, വ​യ​സ്, ആ​ധാ​ർ ന​മ്പ​ർ, താ​ല്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന പ്ര​സ്താ​വ​ന തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന അ​പേ​ക്ഷ fishwalkcmfri@ gmail.com എ​ന്ന ഇ​മെ​യി​ലി​ല​ക്ക് അ​യ​ക്ക​ണം. അ​വ​സാ​ന തീ​യ​തി-17. ഫോ​ൺ- 8301048849.