അഞ്ചു ഗ്രാം കഞ്ചാവുമായി മൂന്ന് നിയമവിദ്യാര്‍ഥികള്‍ അറസ്റ്റില്‍
1535331
Saturday, March 22, 2025 4:06 AM IST
കൊച്ചി: വില്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന അഞ്ചു ഗ്രാം കഞ്ചാവുമായി മൂന്ന് നിയമ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. മൂവാറ്റുപുഴ എംഎല്‍എ റോഡ് പേഴക്കാപ്പള്ളി വെളിപ്പറമ്പില്‍ സുഹൈല്‍ സുധീര്‍(21), പീരുമേട് വാലയില്‍ റെന്‍ ജിയോ (19), തൃശൂര്‍ കുന്നംകുളം തുത്തൂര്‍ വീട്ടില്‍ കെ. കെവിന്(18) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
മൂവരും എറണാകുളം ലോ കോളജ് വിദ്യാര്‍ഥികളാണ്. എംജി റോഡിലെ ആരോ റസിഡന്‍സിയുടെ മൂന്നാം നിലയിലെ മൂന്നാം നമ്പര്‍ മുറിയിലായിരുന്നു പ്രതികള്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.