ഭിക്ഷാടകനായെത്തി ഫോൺ കവർന്നയാൾ അറസ്റ്റിൽ
1546687
Wednesday, April 30, 2025 4:13 AM IST
വൈപ്പിൻ: ഭിക്ഷാടകനായെത്തി തുണിക്കടയിലെ ജീവനക്കാരിയുടെ മൊബൈൽ ഫോൺ കവർന്ന ആന്ധ്രപ്രദേശ് സ്വദേശിയെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര അമരാപുരം സ്വദേശി രംഗസ്വാമി (36) ആണ് 'അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഞാറക്കലെ കിരൺ ടെക്സ്റ്റൈൽസ്എന്ന സ്ഥാപനത്തിൽ ഭിക്ഷ ചോദിച്ചെത്തിയ ഇയാൾ കൗണ്ടറിൽനിന്നു ജീവനക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിക്കുകയായിരുന്നു.
യുവതി പരാതി നൽകിയതിനെ തുടർന്ന് പോലീസ് സംസ്ഥാനപാതയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചെറായി കരുത്തലയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മോഷ്ടിച്ച ഫോൺ പ്രതിയുടെ പക്കൽനിന്ന് പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.