അന്തർദേശീയ ശ്രീമദ് രാമായണ മഹാസത്രം നാലു മുതൽ
1547175
Thursday, May 1, 2025 4:55 AM IST
ആലുവ: പതിനഞ്ചാമത് അന്തർദേശീയ ശ്രീമദ് രാമായണ മഹാസത്രം ഈ വർഷം മുപ്പത്തടം കണ്ണോത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നാലു മുതൽ 11 വരെ നടക്കും. സൂര്യകാലടി മന സുര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ സൂര്യകാലടി മഹാഗണപതി ഹോമം, ധ്വജാരോഹണം എന്നിവ നടക്കും.
സത്ര സമാരംഭ സഭ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. എഡിജിപി ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തും. തുടർ ദിവസങ്ങളിലായി ഒരു ലക്ഷത്തോളം ഭക്തജനങ്ങളെയാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
സെക്രട്ടറി പി.കെ. അനീഷ്, ജനറൽ കൺവീനർ കെ.പി. രാമകൃഷ്ണൻ നായർ, ട്രസ്റ്റ് പ്രസിഡന്റ് പി.കെ. സദാശിവൻ പിള്ള, ട്രഷറർ പി.ബി. ബൈജു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.