കെഎംസിഡബ്ല്യുഎഫ് വാർഷിക സമ്മേളനം
1546726
Wednesday, April 30, 2025 4:56 AM IST
മൂവാറ്റുപുഴ: കെഎംസിഡബ്ല്യുഎഫ് സിഐടിയു (എംഎംടിയു) നഗരസഭ യൂണിറ്റ് വാർഷിക സമ്മേളനം ചേർന്നു. സിഐടിയു ഏരിയ സെക്രട്ടറി സി.കെ. സോമൻ ഉദ്ഘാടനം ചെയ്തു. കെ.ജി അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജോലിയിൽ നിന്ന് വിരമിച്ച വി.കെ. അജിത് പ്രസാദിന് യാത്രയയപ്പ് നൽകി.
ഭാരവാഹികളായി സി.കെ. സോമൻ (പ്രസിഡന്റ്), കെ.ജി. അനിൽകുമാർ (വർക്കിംഗ് പ്രസിഡന്റ്), കെ.എസ്. സിന്ധു (വൈസ് പ്രസിഡന്റ്), എ.സി. മിനി (സെക്രട്ടറി), കെ.എം. രതീഷ് (ജോയിന്റ് സെക്രട്ടറി), വി.ജി. സുഗതൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.