ഓൾ കേരള അഭിഭാഷക ക്ലാർക്ക് അസോ. സംസ്ഥാന സമ്മേളനം
1547197
Thursday, May 1, 2025 5:18 AM IST
മൂവാറ്റുപുഴ: ഓൾ കേരള അഭിഭാഷക ക്ലാർക്ക് അസോസിയേഷൻ 26-ാമത് സംസ്ഥാന സമ്മേളനം എട്ടിനും ഒന്പതിനും എറണാകുളത്ത് നടക്കും. ഇതിന്റെ ഭാഗമായി മൂവാറ്റുപുഴ ക്ലാർക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ കോടതി സമുച്ചയത്തിന് സമീപം അഭിഭാഷക ക്ലാർക്ക് അസോസിയേഷൻ മൂവാറ്റുപുഴ പ്രസിഡന്റ് റെജി പ്ലാച്ചേരി പതാക ഉയർത്തി.
കോടതിക്കു സമീപം നടന്ന വിളംബര ജാഥ കെഎസിഎ സംസ്ഥാന കമ്മിറ്റിയംഗം ബിജു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രസിഡന്റ് റെജി പ്ലാച്ചേരി അധ്യക്ഷത വഹിച്ചു. അഭിഭാഷക ക്ലാർക്കുമാരുടെ ക്ഷേമനിധി, മെഡിക്ലെയിം എന്നിവ വർധിപ്പിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.