അങ്കണവാടി അധ്യാപകർക്ക് "രേഖാചിത്രം’ സമ്മാനിച്ച് പൂർവ വിദ്യാർഥികൾ
1547195
Thursday, May 1, 2025 5:18 AM IST
കോലഞ്ചേരി: അക്ഷര വെളിച്ചം പകർന്നു നൽകിയ അങ്കണവാടിയിലെ അധ്യാപികമാർക്ക് കാരിക്കേച്ചർ ചിത്രം വരച്ച് വിമരമിക്കൽ സമ്മാനം നൽകി പൂർവ വിദ്യാർഥികൾ.
സർവീസിൽനിന്ന് വിരമിച്ച കോട്ടൂർ അങ്കണവാടിയിലെ സി.കെ. മേരിക്കും കെ.എം. വത്സയ്ക്കുമാണ് പൂർവ വിദ്യാർഥികളായ ഗായത്രിയും ദേവികയും തങ്ങളുടെ ടീച്ചർമാരുടെ ചിത്രം വരച്ച് യാത്രയയപ്പ് സമ്മാനമായി നൽകിയത്.
41 വർഷമായി അങ്കണവാടി വർക്കറായി സേവനമനുഷ്ഠിച്ച മേരിയും ഹെൽപ്പർ ആയ വത്സയും ഇവിടെ പഠിച്ചു പോയ കുട്ടികൾക്കെല്ലാം ടീച്ചറമ്മമാരായിരുന്നു.