ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ പുതുഞായർ തിരുനാളിന് തിരക്കേറുന്നു
1547186
Thursday, May 1, 2025 5:10 AM IST
ആരക്കുഴ: തീർഥാടന കേന്ദ്രമായ ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ - മലേക്കുരിശ് പള്ളിയിൽ പുതുഞായർ തിരുനാളിനോടനുബന്ധിച്ച് തിരക്കേറുന്നു. ആയിരകണക്കിന് വിശ്വാസികളാണ് ദിവസവും പള്ളിയിൽ എത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ന് രാവിലെ 7.30ന് കുർബാന, സന്ദേശം: ഫാ. ജോർജ് നെടുങ്കല്ലേൽ, വൈകുന്നേരം നാലിന് അന്പു പ്രദക്ഷിണം, 5.30ന് ആഘോഷമായ കുർബാന, സന്ദേശം: ഫാ. ജോയ്സണ് തെക്കേക്കുടിയിൽ, ജപമാല റാലി. രണ്ടിന് രാവിലെ 7.30ന് കുർബാന, 10ന് കുർബാന, സന്ദേശം: ഫാ. ജോണ്സണ് ആനിക്കോട്ടിൽ, വൈകുന്നേരം നാലിന് അന്പു പ്രദക്ഷിണം,
5.30ന് ആഘോഷമായ കുർബാന, സന്ദേശം: ഫാ. ജോർജ് കുരിശുംമൂട്ടിൽ, ജപമാല റാലി. മൂന്നിന് രാവിലെ ഏഴിന് കുർബാന, സന്ദേശം: ഫാ. ജോർജ് പൊട്ടയ്ക്കൽ, 8.30ന് കുർബാന, സന്ദേശം: ഫാ. ജേക്കബ് തലാപ്പിള്ളിൽ, 10ന് ആഘോഷമായ കുർബാന, സന്ദേശം: ഫാ. മാത്യു അത്തിക്കൽ, വൈകുന്നേരം നാലിന് അന്പു പ്രദക്ഷിണം,
5.30ന് ആഘോഷമായ കുർബാന, സന്ദേശം: ഫാ. സനിത്ത് വിച്ചാട്ട്, ജപമാല റാലി. നാലിന് രാവിലെ അഞ്ചിന് കുർബാന, സന്ദേശം, 6.30ന് കുർബാന, സന്ദേശം: ഫാ. ജോസ് കിഴക്കേൽ, 7.45ന് കുർബാന, സന്ദേശം: ഫാ. ജോസഫ് പറക്കുന്നേൽ, ഒന്പതിന് കുർബാന, സന്ദേശം: ഫാ. ജോസ് കല്ലുപിലാങ്കൽ,
10.30ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഉച്ചയ്ക്ക് 12.15ന് പ്രസുദേന്തി വാഴ്ച, 12.30ന് പ്രദക്ഷിണം, വൈകുന്നേരം അഞ്ചിന് ആഘോഷമായ കുർബാന, സന്ദേശം: ഫാ. ജോസഫ് മുളഞ്ഞനാനി, ഏഴിന് കുർബാന, സന്ദേശം: ഫാ. പോൾ കാരക്കൊന്പിൽ.