വടക്കേക്കോട്ട സെന്റ് ജോസഫ്സ് പള്ളിയിൽ ഊട്ടുതിരുനാൾ ഇന്ന്
1547180
Thursday, May 1, 2025 4:55 AM IST
തൃപ്പൂണിത്തുറ: വടക്കേക്കോട്ട സെന്റ് ജോസഫ്സ് പള്ളിയിൽ ഊട്ടുതിരുനാൾ ഇന്ന്. രാവിലെ ആറിന് ദിവ്യബലിയെ തുടർന്ന് നേർച്ച സദ്യ ആശീർവാദം, 7.30 ന് ദിവ്യബലി, 10.45ന് ആഘോഷമായ തിരുനാൾ ദിവ്യബലിയ്ക്ക് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കാർമികത്വം വഹിക്കും. വൈകിട്ട് 3.30നും അഞ്ചിനും 6.30നും ദിവ്യബലി, നൊവേന, ആരാധന. രാത്രി എട്ടിന് ഇംഗ്ലീഷ് ദിവ്യബലി.