ഡെപ്യൂട്ടി കളക്ടർ കെ.ടി. സന്ധ്യാദേവി ഇന്ന് വിരമിക്കും
1546703
Wednesday, April 30, 2025 4:33 AM IST
പറവൂർ: ദേശീയപാത 66 ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.ടി. സന്ധ്യാദേവി ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. അങ്കമാലി- കുണ്ടന്നൂർ ദേശീയപാത 544(ഗ്രീൻഫീൽഡ്) സ്ഥലം ഏറ്റെടുക്കലിന്റെയും ചുമതലയും സന്ധ്യാദേവിക്കായിരുന്നു.
1989ൽ പറവൂർ ബ്ലോക്ക് ഓഫീസിൽ ജോലിക്ക് പ്രവേശിച്ച ശേഷം പിന്നീട് റവന്യു വിഭാഗത്തിലേക്ക് മാറി. വില്ലേജ് ഓഫീസർ, ഡെപ്യൂട്ടി തഹസിൽദാർ, തഹസിൽദാർ പദവികളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.
2018ലെ പ്രളയകാലത്ത് ആലുവ തഹസിൽദാറായിരിക്കെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. ജില്ലാ ദുരന്തനിവാരണം, ഭൂപരിഷ്കരണ വിഭാഗങ്ങളിലും ഡെപ്യൂട്ടി കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കൽ കോംപീറ്റന്റ് അഥോറിറ്റിയായും പ്രവർത്തിച്ചിട്ടുണ്ട്.