ഊട്ടുനേര്‍ച്ച തിരുനാളിന് കൊടിയേറി
1547176
Thursday, May 1, 2025 4:55 AM IST
കൊച്ചി: ടാറ്റാപുരം ടോംകൊ സെന്റ് ജോസഫ്സ് ചാപ്പലില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുനേര്‍ച്ച തിരുനാളിന് വികാരി ഫാ.പോള്‍സണ്‍ കൊറ്റിയത്ത് കൊടിയേറ്റി. സമൂഹബലിയില്‍ ഫാ. മാത്യു സോജന് മാളിയേക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
തിരുനാള്‍ സമാപന ദിനമായ ഇന്ന് വൈകിട്ട് അഞ്ചിന് റവ.ഡോ. ആന്റണി തോപ്പിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സമൂഹബലി. ഫാ. വിമല്‍ ഫ്രാന്‍സിസ് പണ്ടാരപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. ഫാ.ടോണി ജോസഫ് കര്‍വാലിയോ ഊട്ടുനേര്‍ച്ച ആശീര്‍വദിക്കും. തുടര്‍ന്ന് ഊട്ടു നേര്‍ച്ച വിതരണം.