സെന്റ് പാട്രിക് പള്ളിയിൽ
1546708
Wednesday, April 30, 2025 4:43 AM IST
വൈറ്റില: സഹോദരൻ അയ്യപ്പൻ റോഡിന്റെ വികസനത്തിനായി വൈറ്റില കാച്ചപ്പിള്ളി റോഡിലേക്ക് മാറ്റി സ്ഥാപിച്ച വിശുദ്ധ പാട്രിക്കിന്റെ ദേവാലയത്തിൽ കൊന്പ്രേര്യ തിരുനാളിന് ഇന്ന് തുടക്കംകുറിക്കും. വൈകിട്ട് 5.45ന് വരാപ്പുഴ അതിരൂപത വികാരി ജനറൽ മോണ്‍. മാത്യു ഇലഞ്ഞിമറ്റം കൊടിയേറ്റും. തുടർന്ന് തിരുനാൾ ദിവ്യബലിക്ക് മുഖ്യകാർമികത്വവും വഹിക്കും. ഫാ. നിജിൻ ഹെറോൾഡ് വചനസന്ദേശം നൽകും.
തിരുനാൾ ദിനമായ നാലിന് രാവിലെ 8.30ന് ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത ചാൻസിലർ ഫാ. എബിജിൻ അറക്കൽ മുഖ്യകാർമികനാകും. ഫാ. ഡേവിഡ് റോഡ്രിഗസ് വചന സന്ദേശം നൽകും തുടർന്ന് തിരുനാൾ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. വർഗിസ് സോജൻ തോപ്പിൽ അറിയിച്ചു.