കടമറ്റം പള്ളിയിൽ ഊട്ട് പെരുന്നാളിന് കൊടിയേറി
1546723
Wednesday, April 30, 2025 4:53 AM IST
കോലഞ്ചേരി: കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ മാർ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളായ മേടം 24 ഊട്ട് പെരുന്നാളിന് വികാരി ഫാ. സണ്ണി വർഗീസിന്റെയും സഹവികാരി ഫാ. എൽദോ മത്തായിയുടെയും സാന്നിധ്യത്തിൽ ഫാ. ഒ.വി. ഏലിയാസ് കൊടിയേറ്റി. മേയ് ആറിനും ഏഴിനുമാണ് പ്രധാന പെരുന്നാൾ.
പെരുന്നാൾ ചടങ്ങുകൾക്ക് തിരുവല്ല മാർ അന്തോണിയോസ് ദയറ മാനേജർ ഫാ. കുര്യാക്കോസ് വർഗീസ് പ്രധാന കർമികത്വം വഹിക്കും.