ചിപ്പ് ടെസ്റ്റിംഗിൽ പേറ്റന്റ്
1546707
Wednesday, April 30, 2025 4:43 AM IST
മട്ടാഞ്ചേരി: സെമി കണ്ടക്ട്ർ രൂപകല്പനയിൽ ഏറ്റവും ചെലവ് കുറഞ്ഞതും കാര്യക്ഷമതയുള്ളതുമായ ഡിജിറ്റൽ സിസ്റ്റം വികസിപ്പിച്ചു. സീമെൻസിൽ നിന്നുള്ള മെന്റർമാരായ ഇരിത്ത് പോമെറാൻസ്, ജാനുസ് രാജസ്കി എന്നിവരുടെ നേതൃത്വത്തിൽ കൊച്ചി പള്ളുരുത്തി ചിറയ്ക്കപ്പറമ്പിൽ ജെറിൻ ജോയുടെ പ്രവർത്തനങ്ങൾക്കാണ് പേറ്റന്റ് ലഭിച്ചത്.
പള്ളുരുത്തി സ്വദേശികളായ സി.പി. ജോസഫ്-ലീന ജോസഫ് ദന്പതികളുടെ മകളായ ജെറിൻ ജോ കാലിക്കറ്റ് എൻഐടിയിൽ നിന്നും ബോംബെ ഐഐടിയിൽ നിന്നും ബിരുദം നേടിയ ശേഷം പർഡ്യൂ സർവകലാശാലയിൽ നിന്നാണ് പിഎച്ച്ഡി കരസ്ഥമാക്കിയത്.
ഡിജിറ്റൽ സർക്യൂട്ട് ടെസ്റ്റിംഗിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിട്ടുള്ള ഇവർ ഘടനാപരമായി സമാനമായ സർക്യൂട്ടുകൾക്കായുള്ള വർധിച്ചുവരുന്ന ടെസ്റ്റ് പാറ്റേൺ ജനറേഷനിലെ ഗവേഷണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചരിക്കുന്നത്.