രാസലഹരി: കളമശേരിയിൽ മൂന്നുപേർ പിടിയിൽ
1547167
Thursday, May 1, 2025 4:47 AM IST
കളമശേരി: കളമശേരി ചങ്ങമ്പുഴ നഗറിൽ രാസലഹരിയുമായി മൂന്നു പേർ പിടിയിൽ. പെരുന്പാവൂർ സ്വദേശി മുഹമ്മദ്(31), പാലക്കാട് സ്വദേശി എ.കെ. അശോക് കുമാർ, ചങ്ങന്പുഴ സ്വദേശി കെ.എ. ആഷിഫ് എന്നിവരാണ് വില്പനയ്ക്കും ഉപയോഗത്തിനുമായി കൈയിൽ കരുതിയ 4.78 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.
ഡാൻസാഫ് സംഘവും പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.