സ്മാർട്ട് അങ്കണവാടി തുറന്നു
1547185
Thursday, May 1, 2025 5:10 AM IST
നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്തിലെ വാർഡ് 15 ൽ 118ാംനമ്പർ അങ്കണവാടി "സ്മാർട്ട് അങ്കണവാടി "യായി പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അങ്കണവാടി നവീകരിച്ചത്.
നവീകരിച്ച അങ്കണവാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് നിർവഹിച്ചു. നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് ഏ.വി. സുനിൽ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ശോഭ ഭരതൻ,ബ്ലോക്ക് മെമ്പർ ദിലീപ് കപ്രശേരി,
സ്ഥിരം സമിതി അധ്യക്ഷരായി ബിജി സുരേഷ്, ആന്റണി കയ്യാല, പഞ്ചായത്ത് അംഗയായ ബിന്ദു സാബു, സി.ഒ. മാർട്ടിൻ, അജിത അജയൻ, പി.ഡി. തോമസ്, ജോബി നെൽക്കര എന്നിവർ സംസാരിച്ചു.