ശ്രേഷ്ഠ ബാവയ്ക്ക് സ്വീകരണം
1546721
Wednesday, April 30, 2025 4:53 AM IST
കോലഞ്ചേരി: മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ (എംജെഎസ്എസ്എ) നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണവും അനുമോദന സമ്മേളനവും നൽകി. പുത്തൻകുരിശ് അസോസിയേഷൻ ആസ്ഥാനത്ത് നടന്ന സമ്മേളനം സുപ്രീം കോടതി റിട്ട. ജസ്റ്റീസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ശ്രേഷ്ഠ കാതോലിക്ക ബാവ അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ നടത്തുന്ന ദേശീയ വിദ്യാർഥി ക്യാമ്പ് പ്രോഗ്രാമിന്റെ ലോഞ്ച് നിർവഹിച്ചു.