ചെട്ടിക്കാട് തീർഥാടന കേന്ദ്രത്തിൽ തിരുശേഷിപ്പ് പ്രദക്ഷിണം നടത്തി
1546705
Wednesday, April 30, 2025 4:33 AM IST
പറവൂർ: ചെട്ടിക്കാട് തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് പ്രദക്ഷിണം നടത്തി. മേയ് 13ന് നടക്കുന്ന ഊട്ടുതിരുനാളിന്റെ ഭാഗമായി നവനാൾ ചൊവ്വയുടെ സമാപനത്തോടനുബന്ധിച്ചായിരുന്നു തിരുശേഷിപ്പ് പ്രദക്ഷിണം.
വിശുദ്ധ അന്തോണീസിന്റെ അഴുകാത്ത നാവ് തിരുശേഷിപ്പ് പേടകത്തിൽനിന്ന് പുറത്തെടുത്ത് വിശ്വാസികൾക്ക് പൊതുവണക്കത്തിനായി വച്ചു.
അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം തീർഥാടകരുടെ വൻ തിരക്കായിരുന്നു. റെക്ടർ റവ. ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, ഫാ. നെൽസൻ ജോബ്, ഫാ. അജയ് ആന്റണി പുത്തൻപറമ്പിൽ എന്നിവർ തിരുകർമങ്ങൾക്ക് നേതൃത്വം നൽകി.