എംപിഎല്‍ സീസണ് ആറ് ആരംഭിച്ചു
1546713
Wednesday, April 30, 2025 4:43 AM IST
കിഴക്കമ്പലം: ഫുട്ബോള്‍ ക്ലബ് മോറയ്ക്കാലയുടെ പത്താം വാര്‍ഷികവും മോറയ്ക്കാല പ്രീമിയര്‍ ഫുട്ബോള്‍ ലീഗിന്റെ ആറാം സീസണും പി.വി. ശ്രീനിജന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി.എം. നിതീഷ് അധ്യക്ഷനായി. നടൻ എല്‍ദോ മാത്യു മുഖ്യാതിഥിയായി.
ലീഗ് ചെയര്മാന് ലിജു സാജു, കണ്‍വീനര്‍ ബിനില്‍ സി. മാത്യു, അനീഷ് മാമ്പിള്ളി, എം.ജി. സുബിന്, പി.കെ. രജ്ഞിത്, പി.എ. അമല്‍, കോച്ച് ഗൗതം, ആനന്ദ് സി. രാജന് പങ്കെടുത്തു. മേയ് 18നാണ് ഫൈനല്‍.