പഹൽഗാമിൽ കൊല്ലപ്പെട്ടവർക്കായി വ്യാപാരികളുടെ ശ്രദ്ധാഞ്ജലി
1547178
Thursday, May 1, 2025 4:55 AM IST
അങ്കമാലി: കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരവ് അർപ്പിച്ചു കൊണ്ട് അങ്കമാലി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ജോണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി എൻ.വി. പോളച്ചൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ബിനു തരിയൻ ഭീകര വിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അസോസിയേഷൻ ഭാരവാഹികളായ ഡെന്നി പോൾ , ബിജു കോറാട്ടുകുടി, പി.വി. ലോറൻസ് , യൂത്ത് വിംഗ് നിയോജക മണ്ഡലം പ്രസിഡന്റ് റോജിൻ ദേവസി, വനിത വിംഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് നയോമി ബെന്നിഎന്നിവർ പ്രസംഗിച്ചു.