കെഎം എൽപി സ്കൂൾ സന്പൂർണ ഡിജിറ്റൽ വിദ്യാലയ പ്രഖ്യാപനം
1547196
Thursday, May 1, 2025 5:18 AM IST
മൂവാറ്റുപുഴ: കെഎം എൽപി സ്കൂൾ സന്പൂർണ ഡിജിറ്റൽ വിദ്യാലയ പ്രഖ്യാപനം മന്ത്രി ബി. ശിവൻകുട്ടി ഓണ്‍ലൈനായി നിർവഹിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ ഇന്ററാക്റ്റീവ് പാനൽ ബോർഡിന്റെ സ്വിച്ച് ഓണ്‍ നിർവഹിച്ചു.
ജില്ലാ പഞ്ചായത്തംഗവും പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായ ശാരദ മോഹൻ മുഖ്യാതിഥിയായിരുന്നു. ഇലാഹിയ ട്രസ്റ്റ് ചെയർമാൻ കെ.എം. പരീത് മുഖ്യപ്രഭാഷണം നടത്തി.