സമ്മര്‍ കിഡ്സ് ക്യാമ്പിന് സമാപനം
1547184
Thursday, May 1, 2025 4:55 AM IST
കൊച്ചി: സ്കൂള്‍ കുട്ടികള്‍ക്കായി സ്മാര്‍ട്ട് ഇന്ത്യാ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ എംഎസ്ഡബ്ല്യു, ബിഎസ്ഡബ്ല്യു വിദ്യാര്‍ഥികള്‍ ചെല്ലാനം ഗ്രാമപഞ്ചായത്തിലെ കരി ഐലൻഡില്‍ സംഘടിപ്പിച്ച സമര് കിഡ്സ് ക്യാമ്പ് സമാപിച്ചു. മൂന്ന് ദിവസം നീണ്ടു നിന്ന ക്യാമ്പിന്റെ ഉദ്ഘാടനം വാര്‍ഡംഗം മാര്‍ഗ്രറ്റ് നിര്‍വഹിച്ചു.
ലൈഫ് സ്കില്‍ ട്രെയിനിംഗ് പ്രോഗ്രാം, ക്രാഫ്റ്റ് ആക്ടിവിറ്റീസ് എന്നിവയോടൊപ്പം കുട്ടികളിലെ കലാകായിക കഴിവുകള്‍ വകിസിപ്പിക്കുന്ന പരിപാടികളും ക്യാമ്പില്‍ ഉണ്ടായിരുന്നു. തൃക്കാക്കര കെഎംഎം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് പ്രഫസര്‍ അര്ജുന് ഷാജി ലഹരി വിരുദ്ധബോധവത്കരണ ക്ലാസ് നയിച്ചു.