കൊ​ച്ചി: ബ​സി​ല്‍ ക​യ​റി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. എ​ള​ങ്കു​ന്ന​പ്പു​ഴ സൗ​ത്ത് പു​തു​വൈ​പ്പ് തെ​ങ്ങി​ല്‍ വീ​ട്ടി​ല്‍ കെ.​എ​ച്ച്.​ഷി​ഹാ​ബ് (35) ആ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പെ​രു​മ്പാ​വൂ​ര്‍-​എ​റ​ണാ​കു​ളം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന നൈ​റ മോ​ള്‍ എ​ന്ന ബ​സി​ലെ ഡ്രൈ​വ​ര്‍ എ​ല്‍​ദോ സാ​ജു​വി​നെ​യാ​ണ് വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ പ്ര​തി ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ച്ച​ത്.

എം​എം​എ​സ് എ​ന്ന സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​റാ​യ പ്ര​തി പാ​ലാ​രി​വ​ട്ടം ആ​ലി​ന്‍​ചു​വ​ട് വ​ച്ചാ​ണ് എ​ല്‍​ദോ​യെ ആ​ക്ര​മി​ച്ച​ത്. കൂ​ടാ​തെ ഡ്രൈ​വ​ര്‍ സീ​റ്റി​ന് പി​ന്‍​വ​ശ​ത്തെ ചി​ല്ല് ത​ല്ലി​പ്പൊ​ട്ടി​ക്കു​ക​യും ചെ​യ്തു.

പ്ര​തി​ക്കെ​തി​രെ മ​ന​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യാ​ശ്ര​മ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.