പോയാലി ടൂറിസം പദ്ധതി നടപ്പാക്കാൻ പ്രമേയം
1547198
Thursday, May 1, 2025 5:18 AM IST
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ പോയാലി ടൂറിസം പദ്ധതി നടപ്പാക്കണമെന്ന് കോണ്ഗ്രസ് മണ്ഡലം ക്യാന്പിൽ പ്രമേയം. എറണാകുളം ജില്ലയിലെ വലിയ പഞ്ചായത്തുകളിൽ ഒന്നായ പായിപ്രയെ ടൂറിസം മേഖലയിൽ അടയാളപ്പെടുത്തുവാൻ പദ്ധതി അനിവാര്യമാണെന്ന് പ്രമേയം വ്യക്തമാക്കി. നല്ലൊരു പദ്ധതി തയാറാക്കി നടപ്പാക്കിയാൽ മൂന്നാറിലേക്ക് ആകർഷിക്കപ്പെടുന്ന സഞ്ചാരികൾക്ക് ഇടതാവളമായി പോയാലിമലയെ മാറ്റിയെടുക്കുവാൻ സാധിക്കും.
പോയാലി മലയിലേക്ക് എത്താൻ കഴിയുന്ന രീതിയിൽ റോഡിന്റെ നിർമാണം, റോപ് വേ സ്ഥാപിക്കൽ, മലമുകളിലെ വ്യൂ പോയിന്റുകളിൽ കാഴ്ചകൾക്കുള്ള സൗകര്യങ്ങൾ ഒരുക്കൽ, വിശ്രമ കേന്ദ്രങ്ങൾ, ഉദ്യാനങ്ങൾ, കഫെറ്റീരിയ എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി പദ്ധതി യഥാർഥ്യമാക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. കോണ്ഗ്രസ് മണ്ഡലം സംഘടന ക്യാന്പ് മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.