പള്ളി ഓഡിറ്റോറിയത്തിന്റെയും സ്റ്റോർ റൂമിന്റെയും താഴ് രാസലായനി ഒഴിച്ച് നശിപ്പിച്ച നിലയിൽ
1546720
Wednesday, April 30, 2025 4:53 AM IST
മൂവാറ്റുപുഴ: മുളവൂർ സെന്റ് മേരീസ് യാക്കോബായ പള്ളി ഓഡിറ്റോറിയത്തിന്റെയും സ്റ്റോർ റൂമിന്റെയും താഴിൽ കെമിക്കൽ കലർന്ന ദ്രാവകം ഒഴിച്ച് നശിപ്പിച്ച നിലയിൽ. തിങ്കളാഴ്ച അർധരാത്രിയാണ് സംഭവം. ഇന്നലെ രാവിലെ പള്ളി ട്രസ്റ്റി അംഗങ്ങൾ സ്റ്റോർ റൂം തുറക്കാനെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓഡിറ്റോറിയത്തിന്റെ പൂട്ടും നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. താഴുകളെല്ലാം തകർത്ത ശേഷമാണ് ഓഡിറ്റോറിയത്തിലും സ്റ്റോർ റൂമിലും ഭാരവാഹികൾക്ക് കയറാനായത്. പള്ളി ഭാരവാഹികൾ മൂവാറ്റുപുഴ പോലീസിൽ പരാതി നൽകി.