ചാവറ ഇന്റർനാഷണൽ അക്കാദമിക്ക് മികച്ച വിജയം
1547192
Thursday, May 1, 2025 5:10 AM IST
വാഴക്കുളം: ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ വാഴക്കുളം ചാവറ ഇന്റർനാഷണൽ അക്കാദമിക്ക് മികച്ച വിജയം. പരീക്ഷയെഴുതിയ 31 കുട്ടികളും ഡിസ്റ്റിംഗ്ഷൻ കരസ്ഥമാക്കി. 21 കുട്ടികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. കണക്ക്, കെമിസ്ട്രി, ബയോളജി, ഹിസ്റ്ററി, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഒൻപത് കുട്ടികൾ മുഴുവൻ മാർക്കും നേടി.
അമൃത് എസ്. പിള്ള, ജോയൽ ജിമ്മിച്ചൻ എന്നീ വിദ്യാർഥികൾ 98 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനത്തിന് അർഹത നേടി. ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ മാനേജർ ഫാ. തോമസ് മഞ്ഞക്കുന്നേൽ, പ്രിൻസിപ്പൽ ഫാ. ഡിനോ കള്ളികാട്ട്, വൈസ് പ്രിൻസിപ്പൽ ഫാ. ജിത്തു തൊട്ടിയിൽ തുടങ്ങിയവർ അഭിനന്ദിച്ചു.