കോർപറേഷൻ അഴിമതിയുടെ കൂത്തരങ്ങെന്ന് പ്രതിപക്ഷം
1547159
Thursday, May 1, 2025 4:31 AM IST
കൊച്ചി: കൊച്ചി കോർപറേഷ നില് സേവനങ്ങള്‍ ലഭ്യമാക്കണമെങ്കില്‍ പണം നല്‍കേണ്ടത് സര്‍വസാധാരണമായി മാറിയിരിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് അഡ്വ. ആന്റണി കുരീത്തറ.
കൊച്ചി കോർപറേഷനിൽ അണ്‍ഓഥറൈസ്ഡ് ബില്‍ഡിംഗിന് നമ്പര്‍ ഇടാന്‍ 50 ലക്ഷം രൂപ ചെയര്മാന്മാര്ക്ക് കൈക്കൂലി നല്‍കണമെന്ന് ഭരണകക്ഷി കൗണ്‍സിലര്‍ കൗണ്‍സില്‍ യോഗത്തില്‍ പറയുകയും അതേ തുടര്‍ന്ന് വിജിലന്‍സിനെകൊണ്ട് ഇത് അന്വേഷിക്കും എന്ന് മേയര്‍ പറഞ്ഞിട്ടും യാതൊരു അന്വേഷണ നടപടിയും ഉണ്ടായില്ല.
സഹികെട്ട പൊതുജനങ്ങള്‍ വിജിലന്‍സില്‍ പരാതി കൊടുക്കുന്നതുകൊണ്ട് മാത്രമാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ പിടിക്കപ്പെടുന്നത്. മേയര്‍ അഴിമതിക്കാരെ നിലയ്ക്കു നിര്‍ത്താന്‍ കഴിവില്ലാത്ത ഭരണകര്‍ത്താവായി മാറിയിരിക്കുന്നുവെന്നും ആന്റണി കുരീത്തറ, എം.ജി. അരിസ്റ്റോട്ടില്‍ എന്നിവര്‍ ആരോപിച്ചു.