തിരുനാൾ
1546706
Wednesday, April 30, 2025 4:43 AM IST
കളമശേരി സെന്റ് ജോസഫ്സ് പളളിയിൽ
കളമശേരി: കളമശേരി സോഷ്യൽ സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് സിഎംഐ രാജഗിരി പ്രൊവിൻഷ്യൽ ഫാ. ബെന്നി നൽക്കര ഇന്നലെ കൊടിയേറ്റി.
ഇടവക വികാരി ഫാ. തോമസ് പെരേപ്പാടൻ പ്രസുദേന്തി വാഴ്ച നടത്തി. തിരുനാൾ ദിനമായ നാളെ വൈകിട്ട് 5.30ന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. എബി ഇടശേരിയും നേതൃത്വം നൽകും. പ്രസംഗം-റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്.
തുടർന്നു നടക്കുന്ന പ്രദക്ഷിണത്തിന് അസിസ്റ്റന്റ് വികാരി ഫാ. റോജൻ വട്ടോലി നേതൃത്വം നൽകും.