"എന്റെ വൈപ്പിൻ ലഹരിമരുന്ന് വിമുക്തം' പദ്ധതിക്ക് തുടക്കമായി
1547182
Thursday, May 1, 2025 4:55 AM IST
വൈപ്പിൻ: എന്റെ വൈപ്പിന്‍ ലഹരി മരുന്ന് മുക്തം മെഗാ കാമ്പയിൻ കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശ്രദ്ധ ക്ഷണിക്കല്‍, വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണം, ഐക്യദാര്‍ഡ്യ ജ്വാല,
സ്കൂളുകളില്‍ കുട്ടികളെയും മാതാപിതാക്കളെയും കേന്ദ്രീകരിച്ചുള്ള ബോധവത്കരണം, മയക്കുമരുന്ന് വിതരണവും ഉറവിടങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറലും നടപടിക്കുവേണ്ടിയുള്ള സമ്മര്‍ദ്ദവും, കൗണ്‍സിലിംഗ്, ചികിത്സ എന്നിങ്ങനെ ഏഴ് ഘട്ടങ്ങളായുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിൽ ലക്ഷ്യമിട്ടിട്ടുള്ളത്.
പദ്ധതിയുടെ ലോഗോ വാവ പ്രസിഡന്റ് സിപ്പി പള്ളിപ്പുറം സോജന് വാളൂരാന്‍ കൈമാറി പ്രകാശനം ചെയ്തു. സംഘാടകസമിതി ചെയര്മാന് അഡ്വ. വി.പി. സാബു അധ്യക്ഷനായി.