എഡ്രാക്ക് വാർഷികാഘോഷവും നേത്രപരിശോധനാ ക്യാമ്പും
1546704
Wednesday, April 30, 2025 4:33 AM IST
തൃപ്പൂണിത്തുറ: എഡ്രാക്കിന്റെ 15-ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് മേയ് മൂന്നിന് രാവിലെ 10ന് ലായം കൂത്തമ്പലത്തിൽ ഐ ഫൗണ്ടേഷനും എഡ്രാക്ക് തൃപ്പൂണിത്തുറ മേഖലാ കമ്മറ്റിയും ചേർന്ന് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും.
വൈകിട്ട് 5ന് എഡ്രാക്ക് - ഐ ഫൗണ്ടേഷന്റെ പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനം നടക്കും. പൊതുസമ്മേളനം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും. എഡ്രാക്കിന്റെ ലൈവ് ഗാനമേള ട്രൂപ്പായ സ്വരലയ തൃപ്പൂണിത്തുറയുടെ ഉദ്ഘാടനം സംഗീത സംവിധായകൻ പി.ഡി. സൈഗാളും പിന്നണി ഗായകൻ ഗണേശ് സുന്ദരവും ചേർന്ന് നിർവഹിക്കും. കെ. ബാബു എംഎൽഎ സുവനീർ പ്രകാശനം ചെയ്യും.
വിവിധ മേഖലകളിൽ വിശിഷ്ട സേവനം നടത്തിവരുന്ന വ്യക്തികളെ നഗരസഭാ ചെയർപേഴ്സൺ രമാ സന്തോഷ് ആദരിക്കും. തുടർന്ന് ലൈവ് ഗാനമേളയും നൃത്തനൃത്ത്യങ്ങളും അരങ്ങേറുമെന്ന് എഡ്രാക്ക് ഭാരവാഹികളായ ആർ. നന്ദകുമാർ, പോളി വർഗീസ്, ജി. ചന്ദ്രമോഹൻ തുടങ്ങിയവർ അറിയിച്ചു.