ക്ഷേമനിധി നടപ്പാക്കണം
1547177
Thursday, May 1, 2025 4:55 AM IST
ആലുവ: ടാക്സ് കൺസൾട്ടന്റുമാർക്ക് ക്ഷേമനിധി നടപ്പിലാക്കണമെന്ന് കേരള ടാക്സ് കൺസൾട്ടന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സർക്കാരിന് വേണ്ടി നികുതി ശേഖരണം നടത്തുന്നവരെ മൂന്നര പതിറ്റാണ്ടായി അവഗണിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി പി.കെ. സന്തോഷ് കുമാർ കുറ്റപ്പെടുത്തി.
പെരുമ്പാവൂരിൽ രൂപീകരിക്കപ്പെട്ട കേരള ടാക്സ് കൺസൾട്ടന്റ്സ് അസോസിയേഷന്റെ ജില്ലാതല കുടുംബ സംഗമം ഇന്ന് ആലുവ ടൗൺ ഹാളിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി യു. രാജേഷ് കുമാർ, ട്രഷറർ ഇ.ബി. അഹമ്മദ് ലെനിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും. സുവനീർ പ്രകാശനം നടക്കും.