തിരുനാൾ
1547171
Thursday, May 1, 2025 4:47 AM IST
മരട് മൂത്തേടം പള്ളിയിൽ
മരട്: മൂത്തേടം വിശുദ്ധ മേരി മഗ്ദലിൻ പള്ളിയിൽ തിരുനാൾ തുടങ്ങി. കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശേരി കൊടിയേറ്റി. മൂന്നിന് രാവിലെ ആറിന് ദിവ്യബലി, വൈകിട്ട് 5ന് തിരുസ്വരൂപം എഴുന്നള്ളിക്കൽ, ആഘോഷമായ ദിവ്യബലി, പ്രസംഗം, പ്രദക്ഷിണം, പ്രസുദേന്തിമാരുടെ നേതൃത്വത്തിൽ കലാവിരുന്ന്.
പ്രധാന തിരുനാൾ ദിനമായ നാലിന് രാവിലെ ഏഴിന് ദിവ്യബലി, വൈകിട്ട് 5.30ന് ആഘോഷമായ തിരുനാൾ ദിവ്യബലി - വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, പ്രസംഗം, പ്രദക്ഷിണം തുടർന്ന് ഫ്യൂഷൻ ശിങ്കാരിമേളം.
സാന്‍ജോപുരം പള്ളിയിൽ
വൈപ്പിൻ: നായരമ്പലം സാന്‍ജോപുരം സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് വികാരി ഫാ. ജെയിംസ് പനവേലില്‍ കൊടിയേറ്റി. തുടര്‍ന്ന് പുതിയ കപ്പേളയുടെ ശിലാസ്ഥാപനവും വികാരി നിര്‍വഹിച്ചു. ഇന്നാണ് പ്രധാന തിരുനാൾ. ആഘോഷമായ തിരുനാള്‍ കുര്‍ബാന, വചന സന്ദേശം. തുടർന്ന് പ്രദക്ഷിണം എന്നിവയുണ്ടാകും.
പള്ളിത്താഴം സെന്റ് ജോസഫ്സ് പള്ളിയിൽ
പറവൂർ: പറവൂർ പള്ളിത്താഴം സെന്റ് ജോസഫ്സ് കൊത്തൊലെങ്കോ പള്ളിയിലെ തിരുനാൾ മേയ് നാലു വരെ ആഘോഷിക്കും. ഇന്നലെ വൈകിട്ട് 05.30ന് വികാരി ഫാ. ജോൺപോൾ തിരുനാളിന് കൊടിയേറ്റി. പ്രധാന തിരുനാൾ ദിനമായ നാലിന് രാവിലെ 07.30 ന് വീടുകളിലേക്ക് അമ്പ് പ്രദക്ഷിണം.
വൈകിട്ട് അഞ്ചിന് നടക്കുന്ന തിരുനാൾ സമാപന ദിവ്യബലിയിൽ കോട്ടപ്പുറം രൂപത ചാൻസലർ ഫാ. ഷാബു കുന്നത്തൂർ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, പടിഞ്ഞാറ് ഭാഗത്തേക്ക്. വൈകിട്ട് എട്ടിന് മാജിക്ക് ഷോയും ഉണ്ടായിരിക്കും.
താന്നിപ്പുഴ സെന്റ് ജോസഫ്സ് പള്ളിയില്‍
പെരുമ്പാവൂര്‍: താന്നിപ്പുഴ സെന്റ് ജോസഫ്സ് പള്ളിയില്‍ തിരുനാളിന് നാളെ വൈകിട്ട് ആറിന് വികാരി ഫാ. ജോസ് തോട്ടക്കര കൊടിയേറ്റും. തുടര്‍ന്ന് ദിവ്യബലി, പ്രസംഗം, ലദീഞ്ഞ്. ശനിയാഴ്ച രാവിലെ 6.30-ന് ദിവ്യബലി, വൈകിട്ട് 4.30-ന് രൂപം എഴുന്നള്ളിച്ച് വയ്ക്കല്‍, നേര്‍ച്ച വെഞ്ചിരിപ്പ്,
പാട്ടുകുര്‍ബാന, പ്രദക്ഷിണം, വെടിക്കെട്ട്. ഞായറാഴ്ച രാവിലെ 6.30ന് ദിവ്യബലി, 10ന് തിരുനാള്‍ പാട്ടു കുർബാന. പ്രദക്ഷിണം, വൈകിട്ട് ഏഴിന് മെഗാഷോ, തിങ്കളാഴ്ച മരിച്ചവരുടെ ഓര്‍മ്മദിനം രാവിലെ 6.30 ന് ദിവ്യബലി.
പിരാരൂർ കപ്പേളയിൽ
കാലടി: വിശുദ്ധ യൗസേപ്പിന്റെ നാമധേയത്തിലുള്ള പിരാരൂർ കപ്പേളയിൽ തിരുനാളിന് തുടക്കമായി. മറ്റുർ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജേക്കബ് മഞ്ഞളി തിരുനാൾ കൊടിയേറ്റി. തുടർന്ന് ദിവ്യബലിക്കും നൊവേനക്കും കാർമികത്വം വഹിച്ചു. തിരുനാൾ ദിനമായ നാളെ വൈകിട്ട് 5.30ന് തിരുനാൾ കുർബാനയും ഗ്രാമപ്രദക്ഷിണവും ഉണ്ടാകും.