ദേശീയ വനിതാ കമ്മീഷന് പൊതുതെളിവെടുപ്പ് : 31 പരാതികള്‍ക്ക് പരിഹാരം
1546696
Wednesday, April 30, 2025 4:33 AM IST
കൊച്ചി: ദേശീയ വനിതാ കമ്മീഷന് എറണാകുളത്ത് നടത്തിയ പൊതു തെളിവെടുപ്പില്‍ 31 പരാതികള്‍ക്ക് പരിഹാരം. രാഷ്ട്രീയ മഹിളാ ആയോഗ് സംരംഭത്തിന് കീഴില്‍ കമ്മീഷന് ലഭിച്ച എറണാകുളം, ആലപ്പുഴ, തൃശൂര്‍, കോട്ടയം ജില്ലകളില്‍ നിന്നുള്ള 36 പരാതികളാണ് ഹിയറിംഗില്‍ പരിഗണിച്ചത്.
അഞ്ച് പരാതികൾ നടപടികള്‍ക്ക് വിട്ടു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹിയറിംഗില്‍ കമ്മീഷന് ചെയര്‍പേഴ്സണ്‍ വിജയ രഹത്കര്‍ അധ്യക്ഷത വഹിച്ചു.
അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ, കൊച്ചി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ (അഡ്മിനിസ്ട്രേഷന് ആന്‍ഡ് ക്രൈംസ്) ബിജി ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.